കളിയാക്കുവാനും പുച്ഛിക്കുവാനുമുളള രഞ്ജിത്തി​െൻറ കഴിവിനെ ഇതിഹാസപരമെന്നു വിശേഷിപ്പിച്ച് ചരിത്രരേഖയാക്കണമെന്ന് വിനയൻ

തനിക്കിഷ്ടമില്ലാത്തവരെ കളിയാക്കുവാനും പുച്ഛിക്കുവാനുമുളള രഞ്ജിത്തി​െൻറ കഴിവിനെ ഇതിഹാസപരമെന്നു തന്നെ വിശേഷിപ്പിച്ച് ചരിത്രരേഖയാക്കണമെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയുടെ ഇതിഹാസമായ അക്കാദമി ചെയർമാൻ രഞ്ജിത്തിനെ നമ്മുടെ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി ഇനിയും ചേർത്തു നിർത്തി സംരക്ഷിക്കണം എന്നാണെൻെറ അഭിപ്രായമെന്ന് വിനയൻ പരിഹസിച്ചു. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് രൂക്ഷ വിമർശനം നടത്തിയത്.

കുറിപ്പ് പൂർണരൂപത്തിൽ:

മലയാള സിനിമയുടെ ഇതിഹാസമായ അക്കാദമി ചെയർമാൻ രഞ്ജിത്തിനെ നമ്മുടെ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി ഇനിയും ചേർത്തു നിർത്തി സംരക്ഷിക്കണം എന്നാണെൻെറ അഭിപ്രായം...

അക്കാദമി ചെയർമാൻെറ കസേരയിൽ ഇരുന്ന് തനിക്ക് വിരോധമുള്ളവരുടെ സിനിമയ്ക് അവാർഡ് കൊടുക്കാതിരിക്കാനും. തനിക്കിഷ്ടമില്ലാത്തവരെ കളിയാക്കുവാനും പുച്ഛിക്കുവാനും ഒക്കെയുള്ള ശ്രീ രഞ്ജിത്തിൻെറ കഴിവിനേയും പ്രവർത്തനത്തേയും ഇതിഹാസപരമെന്നു തന്നെ വിശേഷിപ്പിച്ച് ചരിത്രരേഖയാക്കണം.. വരും തലമുറയ്കും മാതൃകയാക്കാമല്ലോ?🙏🏻🙏🏻

എല്ലാ കീഴ് വഴക്കങ്ങളും ചട്ടങ്ങളും തെറ്റിച്ചു കൊണ്ട് അക്കാദമി ചെയർമാൻ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ജുറിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന നഗ്നമായ അധികാര ദുർവിനിയോഗം ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജിൻസി ഗ്രഗറിയും നേരിട്ടു വെളിപ്പെടുത്തിയിട്ടും..

ബഹുമാനപ്പെട്ട മന്ത്രി തന്നെ നേമം പുഷ്പരാജിനെ വിളിച്ച് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷവും രഞ്ജിത് ഇതിഹാസമാണ് അദ്ദേഹം അങ്ങനൊന്നും ചെയ്യില്ല എന്ന വകുപ്പു മന്ത്രിയുടെ ക്ലീൻ ചിറ്റാണ് രഞ്ജിത്തിൻെറ ഇപ്പോഴത്തെ ഈ കയറുരി വിട്ട അവസ്ഥക്കു കാരണം..

ബോക്സാഫീസിൽ ഹിറ്റാകാത്ത ആളു കേറാത്ത സിനിമ എടുക്കുന്നവൻ എന്ന് സംവിധായകൻ ബിജു വിനെ ആക്ഷേപിക്കുമ്പോൾ ആദരണീയനായ ചലച്ചിത്രകാരൻ ജി അരവിന്ദനും, അടൂർ ഗോപാലകൃഷ്ണനും, ഷാജി എൻ കരുണും ഒക്കെ ഈ ആക്ഷേപത്തിനു പാത്രമാകേണ്ടവരാണോ എന്നു കൂടി അക്കാദമി ചെയർമാൻ വ്യക്തമാക്കണം.. ബഹുമാനപ്പെട്ട മന്ത്രിയുടെ അഭിപ്രായവും കേൾക്കാൻ താൽപ്പര്യമുണ്ട്..

ചലച്ചിത്ര അക്കാദമിയിലെ ജനറൽകൗൺസിൽ അംഗങ്ങൾ പരസ്യമായി ചെയർമാനെതിരെ പത്രസമ്മേളനം നടത്തുന്ന സ്ഥിതി വരെ എത്താനുള്ള സാഹചര്യം ഉണ്ടാതിൽ തൻേറതായ കോൺട്രിബുഷൻ എന്തെങ്കിലും ഉണ്ടോ എന്ന് ബഹുമാന്യനായ സാംസ്കാരിക വകുപ്പു മന്ത്രി ഒരവലോകനം നടത്തുമെന്നു കരുതുന്നു..

Tags:    
News Summary - Director Vinayan Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.