പണ്ടുകാലം മുതൽ ഹോളിവുഡ് സിനിമകൾ കാണാറുള്ളവർക്ക് ഒരിക്കലും മറക്കാനാവാത്ത മൂന്ന് വാക്കുകളാണ് ട്വൻറിയത്ത് സെഞ്ച്വറി ഫോക്‌സ്. സ്റ്റാർ വാർസ് അടക്കമുള്ള ലോകപ്രശസ്ത സിനിമകൾ തുടങ്ങുന്നതിന് മുമ്പ് സ്വർണ്ണ നിറത്തിൽ ഗാംഭീര്യമുള്ള സംഗീതത്തിെൻറ അകമ്പടിയോടെ മുന്നിലേക്ക് ട്വൻറിയത്ത് സെഞ്ച്വറി ഫോക്‌സ് എന്നെഴുതിവരുേമ്പാൾ പ്രേക്ഷകർ അറിയാതെ കൈയ്യടിച്ചുപോകുമായിരുന്നു. എന്നാൽ, കണക്കില്ലാത്ത സിനിമകളും ടെലിവിഷൻ ഷോകളും നമ്മുടെ മുന്നിലേക്കെത്തിച്ച 85 വര്‍ഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാന്ഡിെൻറ പേര് ഇനിയില്ല.
ഡിസ്‌നി അടുത്തിടെയാണ് ട്വൻറിയത്ത് സെഞ്ച്വറി ഫോക്സിനെ സ്വന്തമാക്കിയത്. ബ്രാൻറ് നെയിം ഔദ്യോഗികമായി മാറ്റുകയാണെന്ന് അവരാണ് അറിയിച്ചത്.'സെഞ്ചുറി', 'ഫോക്‌സ് 'എന്നിവ പേരില്‍ നിന്നും അടർത്തിമാറ്റി 'ട്വൻറിയത്ത്' മാത്രം നിലനിര്‍ത്താനാണ് തീരുമാനം. ഫിലിം വിഭാഗം ഇനി മുതല്‍ ട്വൻറിയത്ത് സ്റ്റുഡിയോസ് എന്നാകും അറിയപ്പെടുക എന്ന് ജനുവരിയില്‍ ഡിസ്‌നി അറിയിച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന ടിവി സ്റ്റുഡിയോയുടെ പേര് മാറ്റി ഇപ്പോൾ ട്വൻറിയത്ത് ടെലിവിഷന്‍ എന്ന ബ്രാന്‍ഡും അവർ പ്രഖ്യാപിച്ചിരിക്കുകയാണ്.
പേരില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, പ്രശസ്തമായ തീം മ്യൂസിക്കും സെര്‍ച്ച്ലൈറ്റ് ലോഗോയും നിലനിര്‍ത്തുമെന്ന് ഡിസ്‌നി ടെലിവിഷന്‍ സ്റ്റുഡിയോ പ്രസിഡൻറ് അറിയിച്ചിട്ടുണ്ട്. റൂപര്‍ട്ട് മര്ഡോക്കിെൻറ ഫോക്‌സ് മീഡിയയുടെ ആസ്തിയില്‍ 60 ശതമാനവും നിലവിൽ ഡിസ്നിയുടെ കൈയ്യിലാണ്. ഫോക്‌സ് മീഡിയുടെ കീഴിലുള്ള പല കമ്പനികളുടെയും പേരിൽ നിന്ന് ഫോക്‌സ് എടുത്ത് കളയുകയാണ് ഡിസ്‌നി. ഫോക്‌സ് 21 ടെലിവിഷൻ ഇനി മുതൽ അറിയപ്പെടുക ടച്ച്സ്റ്റോൺ ടെലിവിഷൻ എന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.