'മീശ മീനാക്ഷി'യെ ഇഷ്ടപ്പെടുന്ന സഹപാഠി; ടെലിഫിലിം ശ്രദ്ധനേടുന്നു

വ്യത്യസ്ത പ്രമേയത്തിൽ ദിവാകൃഷ്ണ വി.ജെ. സംവിധാനം ചെയ്ത മ്യൂസിക്കൽ ഷോർട്ട് ഫിലിം 'മീശ മീനാക്ഷി' ശ്രദ്ധനേടുന്നു. ഒരു പ്രത്യേക കാരണത്താൽ അനിയന്ത്രിതമായി മീശ വളരുന്ന പെൺകുട്ടിയുടെയും അവളെ ഇഷ്ടപ്പെടുന്ന സഹപാഠിയുടെയും ജീവിതത്തിലൂടെയാണ് മീശ മീനാക്ഷിയുടെ കഥ പറയുന്നത്.

നീ എൻ സർഗസൗന്ദര്യമേ എന്ന ഷോർട്ട് ഫിലിമിന് ശേഷം ദിവാകൃഷ്ണ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് മീശ മീനാക്ഷി. പ്രശാന്ത് മോഹൻ എം.പി, മൃണാളിനി സൂസൻ ജോർജ്, അലോന ജോൺസൻ, ജിബിൻ ജി. നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വിനായക് ശശികുമാർ വരികളെഴുതി പ്രശാന്ത് മോഹൻ എം.പി സംഗീതം പകർന്ന ഗാനങ്ങൾ എം.ജി ശ്രീകുമാർ, ഹരിശങ്കർ എന്നിവരാണ് ആലപിച്ചത്. എം.ജി. ശ്രീകുമാർ പാടിയ 'അടി പൂക്കുറ്റി' എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയിരുന്നു.

Full View

അഭിജിത്ത് കൃഷ്ണകുമാർ, കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കൈലാഷ് എസ് ഭവൻ എഡിറ്റിങ്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'അർച്ചന 31 നോട്ട് ഔട്ട്' എന്ന സിനിമ സംവിധാനം ചെയ്യുന്ന അഖിൽ അനിൽ കുമാറാണ് മീശ മീനാക്ഷിയുടെ സൗണ്ട് ഡിസൈനിങ്. സുജിത്ത് പറവൂർ, ബിബിൻ കൂടല്ലൂർ എന്നിവർ മേക്ക് അപ്പും സ്റ്റണ്ട് ജിത്തു എസ്.എസ് ഉം സ്റ്റിൽസ് മേഘുൽ ദാസും പബ്ലിസിറ്റി ഡിസൈൻസ് ശ്യാം സി ഷാജിയും വിവേക് ആനന്ദുമാണ്.

പ്രോമോ കട്ട് അശ്വന്ത് എസ്. ബിജു. അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ജെസ് വിൻ ജോസഫ്, ദീപക് രാജ്. ക്രിയേറ്റിവ് കോൺട്രിബിയൂട്ടേഴ്സ് ശരത് രമേശ്, സച്ചിൻ എസ്. പ്രഭു. അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് വിഷ്ണു സായ്, ആകാശ് ജെ.എസ്, മേഗുൽ ദാസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.