മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ജനുവരി ഒമ്പതിനാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം കഴിയുമ്പോൾ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന രേഖാചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ രണ്ട് കോടി രൂപയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. രണ്ടാംം ദിനത്തിലും ചിത്രം തെറ്റില്ലാത്ത കളക്ഷൻ നേടുമെന്നാണ് ബോക്സോഫീസ് അനലിസ്റ്റുകളുടെ നിഗമനം.
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് രേഖാ ചിത്രം.ആസിഫ് അലിയുടേയും അനശ്വര രാജന്റേയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.
രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, ആസിഫ് അലി എന്നിവരെ കൂടാതെ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്,സെറിൻ ഷിഹാബ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.