ലോസ് ആഞ്ജലസ്: ഓസ്കർ നോമിനേഷൻ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യക്ക് അപൂർവ നേട്ടം. മലയാളി നടി കനി കുസൃതി അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കാൻ അന്താരാഷ്രട ചലച്ചിത്രോത്സവത്തിൽ തരംഗമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ശുചി തലതിയുടെ ‘ഗേൾസ് വിൽ ബി ഗേൾസ്’ എന്നീ ചിത്രങ്ങളാണ് ഓസ്കർ പ്രാഥമിക പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടിലും കനി കുസൃതി പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.ഇതാദ്യമായാണ് ഒരു മലയാളി താരത്തിന്റെ രണ്ടു ചിത്രങ്ങൾ ഒരേ സമയം ഓസ്കർ നോമിനേഷനിൽ എത്തുന്നത്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. രണ്ടു കുടിയേറ്റ മലയാളി നഴ്സുമാരുടെ കഥ പറയുന്ന ചിത്രത്തിൽ കനിയും മറ്റൊരു മലയാളിയായ ദിവ്യ പ്രഭയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.