ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബുവിനെതിരെ സംവിധായകൻ ഒമർ ലുലു. സജിൻ ബാബു കഴിഞ്ഞദിവസം ഒരു സ്വകാര്യ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒമർ ലുലു രംഗത്തുവന്നത്.
'സിനിമയുടെ പ്രമോഷന് വേണ്ടിയാണെങ്കിലും ഇങ്ങനെ കളവ് പറയരുത്. സ്ത്രീകളിലെ ചേലാകർമ്മം ഇസ്ലാം മതത്തിെൻറ ഭാഗമല്ല. മുസ്ലിങ്ങൾക്കിടയിൽ ഇല്ല' ^ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
'സ്ത്രീ സുന്നത് തിരുവനന്തപുരത്ത് എെൻറ ജമാഅത്തിലടക്കം നടക്കുന്നുണ്ട്. ഒസാത്തിമാരാണ് അത് ചെയ്യുന്നത്. ഞാൻ മുസ്ലിം സമുദായത്തിൽ ജനിച്ചയാളാണ്. ഖദീജ നേരിട്ട പലതും സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് എടുത്തവയാണ്' എന്ന അഭിമുഖത്തിലെ വാചകങ്ങൾ പങ്കുവെച്ചാണ് ഒമർ ലുലു തെൻറ അഭിപ്രായം വ്യക്തമാക്കിയത്.
സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി'യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കനി കുസൃതിയാണ്. മതപരമായ ദുരാചാരങ്ങൾക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ബിരിയാണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
അന്തരിച്ച പ്രശസ്ത നടൻ അനിൽ നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സജിൻ ബാബു തന്നെയാണ്. യു.എ.എൻ. ഫിലിം ഹൗസ് നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എൻ. ഭട്ടതിരിയുമാണ് നിർവഹിച്ചിരിക്കുന്നത്. സിനിമക്ക് നിരവധി ദേശീയ ^ അന്തർദേശീയ അവാർഡുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.