മലയാളത്തിലെ മെഗാഹിറ്റ് ചിത്രമായ ദൃശ്യത്തിെൻറ രണ്ടാം ഭാഗമായ 'ദൃശ്യം-2'വിെൻറ ചിത്രീകരണം പുരോഗമിക്കുകയാണ്. ഏഴ് വർഷത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗത്തിെൻറ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സൂപ്പർ താരം മോഹൻ ലാലാണ് ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയെയും കുടുംബത്തെയും കാണാനായതിെൻറ ത്രിൽ പങ്കുവെക്കുകയാണ് ആരാധകർ.
മോഹൻലാലിനെയും മീനയെയും കൂടാതെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും ചിത്രത്തിലുണ്ട്. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നീ കഥാപാത്രങ്ങളായാണ് ഇവർ എത്തുന്നത്. ആറ് വർഷത്തിന് ശേഷം ജോർജ് കുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന അടിക്കുറിപ്പോടെ സംവിധായകൻ ജീത്തു ജോസഫും ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
തെൻറ 60ാം പിറന്നാൾ ദിനത്തിൽ മോഹൻലാലാണ് ചിത്രത്തിെൻറ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്. ആശീർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്.
വരുണിെൻറ മരണത്തെ തുടർന്നുള്ള സംഭവ വികാസങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിെൻറയും ജീവിതമാണ് ദൃശ്യം 2 പറയാൻ ശ്രമിക്കുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രത്തിെൻറ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിൽ സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് ദൃശ്യം 2. സെറ്റിൽ പ്രവർത്തിക്കുന്ന ഒരാൾക്കും ഷൂട്ടിംങ് കഴിയുന്നത് വരെ പുറത്തുള്ള ആരുമായും സമ്പർക്കം അനുവദിക്കില്ല. ഇവർ ലൊക്കേഷൻ വിട്ട് പുറത്തു പോകാനും പാടില്ല. ഇൻഡോറായിരുന്നു ആദ്യ ഘട്ട ചിത്രീകരണം. തൊടുപുഴയിൽ വെച്ചാണ് ഇനി ഷൂട്ടിങ്.
2013ൽ പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലറായ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമായി മാറിയിരുന്നു. ശേഷം ഹിന്ദിയും തമിഴും ചൈനീസുമടക്കം ഏഴ് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.