ജൂൺ 28 നായിരുന്ന നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു വിയോഗം. ഇപ്പോഴിതാ ഭർത്താവിനെ കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് മീന. കൂടാതെ വിഷമ ഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദിയും അറിയിക്കുന്നുണ്ട്.
നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. എന്നും മനസ്സില്‍ ഉണ്ടായിരിക്കും.
സ്നേഹവും പ്രാര്‍ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കടുംബവും ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു.
ഞങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ പിന്തുണ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ചെരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാൽ ഞങ്ങൾ വളരെ കൃതാർഥരാണ്. ആ സ്നേഹം അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയുന്നു -മീന കുറിച്ചു.
ഏറെ നാളുകളായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായതിനെ തുടർന്ന് അവയവ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി ഒരുങ്ങുകയായിരുന്നു. 95 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് വിദ്യാസാഗർ മരണത്തിന് കീഴടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.