സീതാരാമം പ്രേക്ഷകർ ഇത്തരത്തിൽ ഏറ്റെടുക്കുമെന്ന് കരുതിയില്ല, സിനിമ ചെയ്യാനുള്ള കാരണം പറഞ്ഞ് ദുൽഖർ

ദുൽഖർ സൽമാൻ ചിത്രമായ സീതാരാമത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി പുറത്ത് ഇറങ്ങിയ ചിത്രം ആഗസ്റ്റ് 5 നാണ്  തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. റെഡിഫ്. ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് സീതാരാമത്തിന്റെ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും പങ്കുവെച്ചത്.

സീതാരാമം പോലൊരു പരമ്പരാഗത കഥപറയുന്ന ചിത്രത്തിലെ നായകൻ?

ഒരു ശുദ്ധമായ പ്രണയകഥ ചെയ്യണമെന്ന് തോന്നിയിരുന്നു. അത്തരത്തിൽ ഒരു ചിത്രം ചെയ്തിട്ടും ഒരുപാട് നാളായിരുന്നു. തിരക്കഥ കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ശുദ്ധ വിന്റേജ് പ്രണയകഥയായാണ് അത് തോന്നിയത്. സീതാരാമത്തിന്റെ നരേഷൻ കേട്ടപ്പോൾ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. എന്നാൽ ആ കാലഘട്ടത്തിന്റെ രുചിയും സംഗീതവും സംഘട്ടനവുമെല്ലാം ഇഷ്ടമാകുകയും ചെയ്തു.

മഹാമാരിക്കാലത്തായിരുന്നു സീതാരാമത്തിന്റെ ഷൂട്ടിങ്?

2021 മാർച്ചിലാണ് കശ്മീരിലെ ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. അതിനുശേഷം ചിത്രത്തിന്റെ ഷെഡൂൾ മുഴുവനായി നവംബറിലേക്ക് മാറ്റിവെച്ചു. അത് വിഷമമുണ്ടാക്കുന്നതായിരുന്നെങ്കിലും ഞങ്ങൾ അതിനെ വിശ്വസിച്ചു. അതിൽ വിശ്വാസമില്ലായിരുന്നെങ്കിൽ ഒരിക്കലും ചെയ്യില്ലായിരുന്നു.

സീതാരാമം ഒരു വൻ വിജയമാകുമെന്ന് കരുതിയിരുന്നോ?

എന്റെ തലയിൽ ഒരു ഇതിഹാസം നിർമിക്കുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. കഥ​ ​കേട്ടുപ്പോൾതന്നെ എന്ത് മനോഹരമാണിതെന്നും തോന്നി. എന്നാൽ, ഈ ചിത്രം പ്രേക്ഷകർ ഇത്തരത്തിൽ ഏറ്റെടുക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഈ പ്രണയകഥയിൽ മൃണാൽ താക്കൂർ ഒരു ഫ്രഷ്നെസ് കൊണ്ടുവന്നു. പ്രണയമാണ് ചെയ്യുന്നതെങ്കിൽ അതിൽ എന്തെങ്കിലും ​പുതുമ വേണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും.

ദുൽഖറിന് 36 വയസായി. എന്നാൽ ഇപ്പോഴും ചെറിയ പയ്യനായി സിനിമയിൽ വേഷം ചെയ്യുന്നതിൽ അതിശയം തോന്നുന്നു?

എനിക്കറിയാം. പക്ഷേ ഞാൻ എന്റെ പ്രായത്തിലുള്ള വേഷങ്ങൾ ചെയ്യാനും തയാറാണ്. ഒരു പത്തുവർഷമായി ഒരു 'ബോയ് സോൺ' എന്റെ കൈവശമുണ്ട്. എനിക്കിപ്പോൾ ഒരു എന്റെ പ്രായത്തിലെ പുരുഷ കഥാപാത്രങ്ങൾ ചെയ്യണമെന്നും തോന്നാറുണ്ട്.

നിങ്ങളുടെ ഒരു വിഡ്ഢി പ്രണയകഥ ആയിരുന്നു '​ഹേയ് സിനാമിക'. അതിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്​?

(ചിരിക്കുന്നു) ഞാനത് സംവിധായികക്ക് വേണ്ടി ചെയ്തതാണ്. അത് കൊറിയോഗ്രാഫർ ബൃന്ദയുടെ ആദ്യ സംവിധാനമായിരുന്നു, ഞാൻ അതിന്റെ ഭാഗമാകുകയും ചെയ്തു. എന്റെ കരിയറിൽ വലിയ പങ്കുവഹിച്ച വൃക്തിയാണ് ബൃന്ദ. അവരുടെ ഡാൻസ് ​സ്റ്റെപ്പുകളിലൂടെയാണ് ഒരു റൊമാൻറിക് ഹീറോയെന്ന പേര് എനിക്ക് കിട്ടിയത്. അതിനെല്ലാം പുറ​മെ ഞാൻ അതിൽ​ ചെയ്ത കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു അതിലെ കഥാപാത്രം.

കുറുപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങളി​ലെ വേഷങ്ങൾ. അത് ആരെയും ആകർഷിക്കുന്നതായിരുന്നു?

ഒരു വലിയ ഇടവേളക്ക് ശേഷം സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഒരു വലിയ ചിത്രമായിരുന്നു കുറുപ്പ്. എനിക്ക് ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞ കഥാപാത്രം. ഈ തലമുറയിലെ അഭിനേതാക്കൾ എല്ലാ തരത്തിലുമുള്ള കഴിവുകളും പുറ​ത്തെടുക്കേണ്ടി വരും. ഇല്ലെങ്കിൽഒരു കഥാപാത്രം തന്നെ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് ബോറടിച്ചേക്കും.

ഇന്ത്യയിലെ മറ്റേതു ഭാഷയിലെ ചിത്രങ്ങളിൽനിന്നും മലയാള ഭാഷചിത്രങ്ങൾ വേറിട്ടുനിൽക്കുന്നു.

മലയാളി പ്രേക്ഷകർ ഞങ്ങളെ കാൽവിരലിൽ നിർത്തുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളിൽ നിന്ന് യാതൊരു തരത്തിലുള്ള ആവർത്തനവും അവർ സ്വീകരിക്കാൻ യാതൊരു വഴിയുമില്ല. 2018ലും 19ലുമെല്ലാം ഞാൻ നന്നായി അധ്വാനിച്ചുവെന്ന് എനിക്ക് പറയാൻ കഴിയില്ല- അവിടെ എനിക്ക് തൃപ്തിപ്പെടാനായി ഒന്നുമുണ്ടായിരുന്നില്ല. പ്രേക്ഷകരെ നിരന്തരം ആശ്ചര്യപ്പെടുത്തുന്നതിനൊപ്പം എനിക്കുതന്നെ എന്നെ അത്ഭുതപ്പെടുത്തുകയും വേണം. എന്റെ ജനറേഷനിലെ എല്ലാ മലയാള സിനിമ നടൻമാരും ഒരു രക്ഷയുമില്ലാത്ത, ഇന്ററന്റിങ് വർക്കുകളാണ് ചെയ്യുന്നത്. അതിനാൽ തന്നെ നമുക്ക് ചോയ്സില്ല, വിശ്രമിക്കാനും കഴിയില്ല.

ഫഹദ് ഫാസി​ലിന്റെ 'മലയൻകുഞ്ഞിനെ'ക്കുറിച്ച്?

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ വെള്ളപ്പൊ​ക്ക​വും മണ്ണിടിച്ചിലും കൂടെക്കൂടെയുണ്ടാകുന്നുണ്ട്. യാഥാർഥ്യവുമായി അടുത്തുനിൽക്കുന്ന അത്തരം സിനിമകൾ നിർമിക്കുകയും അതിന്റെ ഭാഗമാകുകയും ചെയ്യേണ്ടതും പ്രധാനമാണ്.

കുറുപ്പ്, ഹേയ് സിനാമിക, സല്യൂട്ട്, സീതാരാമം എന്നിവയാണ് രണ്ടുവർഷത്തെ ദുൽഖറിന്റെ ചിത്രങ്ങൾ. ആർ. ബൽകിയുടെ ചുപ്‍ വരാനിരിക്കുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് ഏത് രീതിയിലാണ്?

ഒരിക്കൽ ചെയ്തതെന്ന് തോന്നുന്ന കഥാപാത്രങ്ങൾ എന്നെ ആകർഷിക്കാറില്ല. ഒരു അഭിനേതാവെന്ന നിലയിൽ എന്റെ വേഷത്തേക്കാളുപരി തിരക്കഥയുടെ പ്രാധാന്യമാണ് നോക്കുക. എന്നെ തന്നെ കൂടുതൽ വെല്ലുവിളിക്കുന്ന ഒരു ഘട്ടത്തിലാണ് ഞാൻ ഇപ്പോൾ എത്തിനിൽക്കുന്നത്. അതിൽ പുതിയ കണ്ടന്റുകൾ എന്നെ സന്തോഷിപ്പിക്കും. ഇപ്പോൾ നിരവധി വൃത്യസ്തങ്ങളായ കഥാപാത്രങ്ങൾ വരുന്നുണ്ട്. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും ഞാൻ വർക്ക് ചെയ്യുന്നുണ്ട്. എന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം. ഇതേ നിർമാതാക്കളുടെ കൂടെയാണ് മഹാനിധിയെന്ന ആദ്യ തെലുങ്ക് ചിത്രം ഞാൻ ചെയ്യുന്നതും.

ഹിന്ദി ചിത്രങ്ങൾ ഇതുവരെ വലിയ വിജയകരമായിട്ടില്ല. 'ചുപ്' അതിനെ തിരുത്തുമോ?

അങ്ങനെ വിശ്വസിക്കുന്നു. നേരത്തേ ചെയ്തവയിൽനിന്ന് വൃത്യസ്തമായി ചിത്രമാണ് ചുപ്. എന്നെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഈ ചിത്രം നൽകിയതെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ബൽക്കിക്കൊപ്പമുള്ള ഷൂട്ട് രസകരമായിരുന്നു. എന്താണ് സിനിമയിൽ വർക്കാകുക, വർക്ക് ചെയ്യാതിരിക്കുക എ​ന്നതിനെക്കുറിച്ചൊന്നുംഅദ്ദേഹത്തിന് ആശങ്കയില്ല. ഞാൻ സ്വയം ആസ്വദിക്കുകയും ചെയ്തു.

ലെജന്റായ ഗുരു ദത്തിനെ റഫർ ചെയ്താണ് ചുപ് ഒരുങ്ങുന്നത്. ഗുരു ദത്തിനെ എത്രത്തോളം അടുത്തറിയാൻ ശ്രമിച്ചു?

ചുപിന്റെ ഷൂട്ടിങ്ങിലൂടെയാണ് ഞാൻ ഗുരു ദത്തിനെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ സംഗീതം എനിക്ക് സുപരിചിതമായിരുന്നു, അദ്ദേഹത്തെക്കുറിച്ച് അറിയുകയും ചെയ്യാം. എന്നാൽ അദ്ദേഹത്തിലെ യഥാർഥ പ്രതിഭയെ തുറന്നുകാട്ടാൻ സാധിച്ചതിന് ഇൗ ചിത്രത്തിന് ഞാൻ നന്ദി പറയുകയാണ്. ഇന്ന് സിനിമക്ക് അതിരുകളും നിയമങ്ങളുമില്ല. 1980കളിൽ പിതാവിന്റെ ചിത്രങ്ങളാണ് ഞാൻ കൂടുതൽ പരിചയപ്പെട്ടത്.

ഗ്രേറ്റ് മമ്മൂട്ടി. കരിയറിൽ ഒരുപാട് റിസ്കുകൾ ഏറ്റെടുത്ത വൃക്തിയാണ് അദ്ദേഹം?

തീർച്ചയായും. ശീലിച്ചുപോന്ന വേഷങ്ങൾ മാത്രം ചെയ്യാൻ അ​ദ്ദേഹശത്ത ആരും അനുവദിച്ചിരുന്നു. കേരളത്തിൽ അഭിനേതാക്കളുടെ കരിയറിന്റെ വളർച്ച് പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചാണെന്ന് പറയാം. അവർ എത്രത്തോളം പ്രതീക്ഷിക്കു​ന്നോ അത്രയും നമ്മൾ അധ്വാനിക്കേണ്ടിവരും. നമ്മൾ തളരുന്നത് അവർക്ക് ഇഷ്ടപ്പെടാനാകില്ല.

തിരക്കഥകൾ തെരഞ്ഞെടുക്കുമ്പോൾ പിതാവിന്റെ അഭിപ്രായം തേടാറുണ്ടോ?

അത് വളരെ ബുദ്ധിമുട്ടായിരിക്കും. വിവരിക്കാൻ സമയം വേണം. അത്തരത്തിൽ ചർച്ചചെയ്യാനും മറ്റും കൂടുതൽ സമയവും വേണ്ടിവരും. ഞങ്ങൾ രണ്ടുപേരും തിരക്കിലായിരിക്കും, ഒരു എന്നേക്കാൾ കൂടുതൽ അദ്ദേഹത്തിനാകും തിരക്ക്. പക്ഷേ ഇപ്പോൾ ഞങ്ങൾ പരസ്പരം ഐഡിയകൾ കൈമാറും. ഞങ്ങൾ ഇരുവരും വൃത്യസ്ത നടൻമാരാണ്. അതിനാൽ കൂടുതൽ പങ്കുവെക്കാനുമുണ്ടാകും.

പിതാവും മകനും പരാജയത്തെ ഭയപ്പെടുന്നില്ലെന്ന് പറയാനാകുമോ?

ഞങ്ങൾക്കെല്ലാവർക്കും പേടിയുണ്ട്. എന്നാൽ റിസ്ക് എടുക്കുന്നത് സ്വാഭാവികമാണെന്ന് മാത്രം.

Tags:    
News Summary - Dulquer Salmaan Opens Up about Why he Choose Sita Ramam Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.