മികച്ച ആദ്യ പകുതിയും ഗംഭീരമായ രണ്ടാം പകുതിയും; ചർച്ചയായി ദുൽഖറിന്റെ 'സീതാരാമം'

 തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രമാണ് സീതാരാമം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്.

ആഗസ്റ്റ് 5 ന് പ്രദർശനത്തിനെത്തിയ സീതാരാമത്തിന്  നല്ല  അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ പകുതി അവസാനിച്ചപ്പോൾ തന്നെ മികച്ച അഭിപ്രായമായിരുന്നു ചിത്രം നേടിയത്. സിനിമ അവസാനിക്കുമ്പോൾ  അധികവും പോസിറ്റീവ് പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന്  ഉയരുന്നത്. മികച്ച തിരക്കഥയെ വളരെ മനോഹരമായി  അവതരിപ്പിച്ചതിൽ സംവിധായകൻ  രാഘവപുടി കയ്യടി അർഹിക്കുന്നുണ്ടെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.  ദുൽഖർ നിരാശപ്പെടുത്തിയിട്ടല്ലെന്നും  തെലുങ്ക് ആരാധകർ പറയുന്നുണ്ട്.

ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സീതയായിട്ടാണ് നടി മൃണാൾ താക്കൂർ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

റിലീസിന് മുമ്പേ 20 കോടിയോളം സ്വന്തമാക്കിയ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്.

Tags:    
News Summary - Dulquer Salmaan's Sita Ramam Movie Audience response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.