മികച്ച സിനിമകൾ ഒരുപാടുള്ള കരിയറാണ് ദുൽഖർ സൽമാന്‍റേത്. എന്നാൽ ചില സിനിമകൾ പ്രതീക്ഷകളെല്ലാം തെറ്റിച്ച് പരാജയങ്ങളുമായിരുന്നു. തന്‍റെ സിനിമിളെല്ലാം പെർഫെക്ട് ഒന്നുമല്ലെന്നും എന്നാൽ ചില സിനിമകൾ പെർഫെക്ടിന്‍റെ അടുത്ത് നിൽക്കുന്നതാണ് എന്നാണ് കരുതുന്നതെന്ന് പറയുകയാണ് ദുൽഖർ സൽമാൻ. ഉസ്താദ് ഹോട്ടൽ ബാംഗ്ലൂർ ഡെയ്സ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, സീതാരാമം എന്നീ ചിത്രങ്ങളാണ് പെർഫെക്ഷന്‍റെ ഏറ്റവും അടുത്ത് നിൽക്കുന്നതെന്ന് പറയുകയാണ് ദുൽഖർ.
'ചെയ്തിട്ടുള്ള സിനിമകൾ എല്ലാം പെർഫെക്റ്റ് ആണെന്നൊന്നും തോന്നിയിട്ടില്ല. പെർഫെക്ഷനോട് അടുത്ത് വന്ന സിനിമകളും ഉണ്ട്. ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ തുടങ്ങി ഹൈലൈറ്റായി പറയപ്പെടുന്ന ചിത്രങ്ങൾ എല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടും. കണ്ണും കണ്ണും കൊള്ളയടിത്താൽ ആണ് ആ ലിസ്റ്റിലെ മറ്റൊരു സിനിമ. അത് എന്‍റെ പ്രതീക്ഷകൾക്ക് മുകളിൽ പോയി. ഇത്രയും വലിയ ഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷകൾക്ക് മുകളിൽ പോയിട്ടുള്ള മറ്റൊരു സിനിമയാണ് സീതാരാമം. സിനിമയുടെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. സിനിമയുടെ കഥ പറയുന്ന സമയത്ത് നമുക്കതിന്റെ കാഴ്ചകൾ മാത്രമാണല്ലോ ആലോചിക്കാൻ കഴിയുക. ഈ സിനിമകളിലാണ് എനിക്ക് എഡിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണാൻ കഴിഞ്ഞിട്ടുള്ളത്. പല ചിത്രങ്ങൾക്കും വേണ്ടി വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. സിനിമകളുടെയെല്ലാം അകവും പുറവും മനസ്സിലാക്കിയാലും റിലീസ് ദിനത്തിൽ അത് ഞെട്ടിക്കുന്നു എന്നത് വലിയ കാര്യമാണ്,' ദുൽഖർ പറഞ്ഞു.
'ലക്കി ഭാസ്കർ' എന്ന തെലുങ്ക് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ സൽമാൻ ചിത്രം. വാത്തി എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.