ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഷാറൂഖ് ഖാന്റെ ഡങ്കിയും പ്രഭാസ്- പൃഥ്വിരാജ് ചിത്രമായ സലാറും. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ചിത്രങ്ങൾ തിയറ്ററുകളിലെത്തുന്നത്. ഡങ്കി ഡിസംബർ 21 നും സലാർ 22 നുമാണ് റിലീസ് ചെയ്യുന്നത്. ചിത്രങ്ങളുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
രാജ്കുമാർ ഹിരാനി ചിത്രമായ ഡങ്കി ഹിന്ദിയിൽ മാത്രമാണ് റിലീസ് ചെയ്യുന്നത്. റിപ്പോർട്ട് പ്രകാരം 2836 ഷോകളിലായി 33770 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.1.24 കോടിയാണ് അഡ്വവാൻസ് ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്.
സലാറിന്റെ അഡ്വാൻസ് ബുക്കിങ് ഒരുകോടിയാണ്. 35000 ടിക്കറ്റുകളാണ് തെലുങ്കില്‍ മാത്രം വിറ്റുപോയത്. 80.30 ലക്ഷം രൂപയാണ് നേടിയിരിക്കുന്നത്. മലയാളത്തിൽ 21.03 ലക്ഷം, തമിഴിൽ 1.76 ലക്ഷം, കന്നഡയിൽ 1900, ഹിന്ദിയിൽ 2.06 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇതുവരെ 867 ഷോകൾക്കായി 51280 ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് സലാർ നിർമ്മിക്കുന്നത്. രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ദേവയായി പ്രഭാസും വർദ്ധരാജ മന്നാറായി പൃഥ്വിരാജും വേഷമിടുന്നു. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
രാജ്കുമാർ ഹിരാനി ഒരുക്കുന്ന ചിത്രത്തിൽ ഷാറൂഖ് ഖാനൊപ്പം വിക്കി കൗശൽ, ബൊമൻ ഇറാനി, തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാര്‍ ഹിരാനി, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാര്‍ ഹിരാനി, കനിക ധില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.