ഇസ്രായേൽ സൈനികരുടെ തടവറയിലകപ്പെട്ട അറബി കുടുംബത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന എറാൻ കൊളിരിൻ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം 'ലെറ്റ് ഇറ്റ് ബി മോർണിംഗി'ന്റെ ആദ്യ പ്രദർശനം ഉൾപ്പെടെ തിങ്കളാഴ്ച മത്സരവിഭാഗത്തിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ വിഭാഗത്തിലെ മറ്റൊരു ചിത്രമായ ദിന അമീറിന്റെ യു റിസെമ്പിൽ മി എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനവും തിങ്കളാഴ്ചയാണ്. പാരിസിലെ ഉൾഗ്രാമത്തിൽ ജീവിക്കുന്ന രണ്ട് സഹോദരിമാരുടെ കഥ പറയുന്ന ഈ ചിത്രം ഏരീസ് പ്ളക്സിൽ രാത്രി 8.45 നാണ് പ്രദർശിപ്പിക്കുക.
വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ, നതാലി അൽവാരെസ് മെസെൻ സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം ക്ലാര സോള, കാമില അൻഡിനിയുടെ യുനി,റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് ,ക്രോയേഷ്യൻ ചിത്രം മുറിന, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ് എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനവും തിങ്കളാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.