ഒരു ഇടവേളക്ക് ശേഷം ഇമ്രാൻ ഹാഷ്മി ബോളിവുഡിൽ സജീവമായിട്ടുണ്ട്. 2023 ൽ സൽമാൻ ഖാൻ പ്രധാനവേഷത്തിലെത്തിയ ടൈഗർ 3 എന്ന ചിത്രത്തിലൂടെയാണ് ഇടവേള അവസാനിപ്പിച്ച് മടങ്ങിയെത്തിയത്. 'ഷോടൈം' ആണ് നടന്റെ ഏറ്റവും പുതിയ വെബ്സീരീസ്. മൗനി റോയ് പ്രധാനവേഷത്തിലെത്തുന്ന സീരീസ് ഹോട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
നടൻ ഇമ്രാൻ ഹാഷ്മിയുടെ കരിയർ മാറ്റിമറിച്ച ഷോയായിരുന്നു നിർമാതാവും സംവിധായകനുമായ കരൺ ജോഹർ അവതരിപ്പിച്ച കോഫി വിത്ത് കരൺ സീസൺ 4. 2014 ൽ ഷോയിൽ അതിഥിയായി എത്തിയപ്പോൾ നടൻ ,ഐശ്വര്യ റായിയെ പ്ലാസ്റ്റിക് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ആ സംഭവം സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇമ്രാൻ ഹാഷ്മി. നിരവധി പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടി വന്നുവെന്നും ആ സംഭവം സൃഷ്ടിച്ച ആഘാതം വളരെക്കാലം നീണ്ടുനിന്നുവെന്നും നടൻ പറഞ്ഞു.'ഷോടൈം' എന്ന ഏറ്റവും പുതിയ വെബ്സീരീസിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് പഴയ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
'കോഫി വിത്ത് കരൺ ഷോയിലെ വിവാദ പരാമർശത്തിന്റെ ആഘാതം കുറച്ചുനാൾ നീണ്ടുനിന്നു. ഷോയിലെ റാപ്പിഡ് ഫയർ റൗണ്ടിലായിരുന്നു സംഭവം. എന്റെ മറുപടി കേട്ടതിന് പിന്നാലെ കരൺ കട്ട് വിളിച്ചു.ഞങ്ങളെല്ലാവരും ആകെ അന്ധാളിച്ചുപോയി. ശേഷം ഈ സംഭവം രഹസ്യമാക്കി വെക്കാമോ എന്ന് ക്രൂവിനോട് ചോദിച്ചു. എല്ലാവരും അന്ന് അത് സമ്മതിക്കുകയും ചെയ്തു'- ഇമ്രാൻ ഹാഷ്മി പറഞ്ഞു.
ടൈഗർ 3യുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ നൽകിയ അഭിമുഖത്തിൽ അന്ന് കോഫി വിത്ത് കരണിൽസംഭവിച്ചതിനെക്കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്ഒന്നും ഉദേശിച്ചല്ല അന്ന് അങ്ങനെ പറഞ്ഞതെന്നും താൻ ഐശ്വര്യ റായിയുടെ വലിയ ആരാധകനാണെന്നും നടൻ വ്യക്തമാക്കി. ആ ഷോയുടെ ഫോർമാറ്റ് അങ്ങനെയാണ്. ചോദ്യത്തിനോട് മൗനം പാലിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. കൂടാതെ സമ്മാനമായി ഹാമ്പറും കിട്ടണമായിരുന്നു. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന നടിയാണ് ഐശ്വര്യ. ആളുകൾ ഇത് വലിയ വിവാദമാക്കുമെന്ന് എനിക്കറിയാമായിരുന്നു' -നടൻ പറഞ്ഞു.
2014 ലാണ് ഇമ്രാൻ ഹാഷ്മി തന്റെ അമ്മാവനും ചലച്ചിത്ര നിർമാതാവുമായ മഹേഷ് ഭട്ടിനൊപ്പം സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ എത്തിയത്. റാപ്പിഡ് ഫയർ റൗണ്ടിൽ ഐശ്വര്യ റായ് ബച്ചന്റെ പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്നായിരുന്നു ഇമ്രാനോട് ചോദിച്ചിരുന്നത്. ‘പ്ലാസ്റ്റിക്’ എന്നാണ് ഇമ്രാൻ പറഞ്ഞത്. സംഭവം വിവാദമായപ്പോൾ നടൻ മാപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.