തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിനായി കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പരമാവധി നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് തയാറാക്കേണ്ടത്.
സഭാ ടി.വിയുടെ sabhatvkeralam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 7356602286 എന്നTelegram നമ്പറിലേക്കോ 2022 ഒക്ടോബര്‍ 31-ന് വൈകിട്ട് അഞ്ചിന് മുമ്പായി ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം അയയ്ക്കുക.
വിദ്യാര്‍ത്ഥികള്‍ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍/ വകുപ്പ് തലവന്റെ സാക്ഷ്യപത്രം സമര്‍പ്പിക്കണം), സര്‍ക്കാര്‍ /അര്‍ധസര്‍ക്കാര്‍ /പൊതുമേഖലാ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍, പൊതുജനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഓരോ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് പ്രൈസും നല്കുന്നതും അവ സഭാ ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതുമായിരിക്കും.
ഒന്നാം സമ്മാനം 10,000/- രൂപയും, രണ്ടാം സമ്മാനം 5000/- രൂപയും, ഓരോ വിഭാഗത്തിലും അഞ്ചു പേര്‍ക്ക് വീതം 1000/- രൂപ പ്രോത്സാഹന സമ്മാനമായും നൽകും.
മത്സരത്തിന് സമര്‍പ്പിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാന്‍ പാടുള്ളതല്ല. വിവരങ്ങള്‍ക്ക് : 0471-2512549, 7356602286.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.