മഹേഷി​െൻറ പ്രതികാരത്തിൽ നിന്നും ഒഴിവാക്കിയ ഗാനം പുറത്തുവിട്ട്​ ദിലീഷ്​ പോത്തൻ

ഫഹദ്​ ഫാസിൽ - ദിലീഷ്​ പോത്തൻ ചിത്രം മഹേഷി​െൻറ പ്രതികാരത്തിന്​ വേണ്ടി ബിജിപാല്‍ സംഗീതം നൽകി ആലപിച്ച 'ഏതേതോ' എന്ന ഗാനം പുറത്തുവിട്ടു. നേരത്തെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. എം.ആര്‍ ജയഗീതയാണ്​ വരികളെഴുതിയിരിക്കുന്നത്​. ശാന്തി ബിജിപാലാണ് പിന്നണി ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. ബിജിബാൽ തന്നെ ആലപിച്ച 'ഇടുക്കി' എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രീതി നേടിയത്​. സുദീപ്​ കുമാറും സംഗീത ശ്രീകാന്തും ആലപിച്ച 'തെളിവെയിലും' നായിക അപർണ ബാലമുരളിയും വിജയ്​ യേശുദാസും ആലപിച്ച 'മൗനങ്ങളും' ബിജിബാൽ നിഖിൽ മാത്യൂ എന്നിവരുടെ 'ചെറുപുഞ്ചിരിയും' സംഗീതാസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.