ഒ.ടി.ടി റീലീസുമായി ഫഹദ് ചിത്രം സീയു സൂൺ: സെപ്റ്റംബർ 1ന് ആമസോൺ പ്രൈമിൽ

സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ വിജയകരമായ വേള്‍ഡ് പ്രീമിയറിന് ശേഷം പുതിയ ചിത്രവുമായി ആമസോൺ പ്രൈം. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവ പ്രധാന വേഷത്തിലെത്തുന്നു

സീയു സൂൺ എന്ന ചിത്രമാണ് സെപ്റ്റംബർ ഒന്നിന് പ്രീമിയറിനൊരുങ്ങുന്നത്. മഹേഷ് നാരായണനാണ് സംവിധാനം. മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്.

വീഡിയോയിലൂടെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന ദുബൈയിലെ തന്‍റെ ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥയാണ് ചിത്രം പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം.

ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യാം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.