ഫഹദിന്‍റെ ബിഗ് ബജറ്റ് ചിത്രം 'മാലിക്' ‌ മെയ് 13-ന് റിലീസ്​

മലയാള സിനിമയിലെ സൂപ്പർ താരം ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മാലിക്' ‌ 2021 മെയ് 13–ന് തീയറ്ററുകളിലെത്തും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയാണ് ഫഹദ് എത്തുന്നത്.



ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണിത്​. ഫഹദിന്‍റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. അതിഗംഭീര മേക്കോവറാണ് ചിത്രത്തിൽ താരത്തിന്‍റെത്​.


രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ‌ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്‍റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ആ​േന്‍റാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആ​േന്‍റാ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.



സാനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത്.




 


Tags:    
News Summary - Fahad's big budget movie 'Malik' is set to release on May 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.