'വെള്ളം' സിനിമയുടെ വ്യാജ പതിപ്പ്: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ളം' സിനിമയുടെ വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച ചിത്രം നിരവധിയാളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

നിർമാതാവ് രഞ്ജിത്ത് മണമ്പറക്കാട്ട് നൽകിയ പരാതിയിലാണ് നടപടി. അനധികൃതമായി ചിത്രം ചോർത്തി പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച കലൂരിലെ ഒരു സ്ഥാപനത്തിൽ ചിത്രം ഡൗൺലോഡ് െചയ്ത് പ്രദർശിപ്പിച്ചതായി കണ്ടെത്തി. ഇതുസംബന്ധിച്ച് നോർത്ത് സ്​റ്റേഷനിൽ നിർമാതാക്കൾ പരാതി നൽകിയിരുന്നു.

കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ പ്രതീക്ഷകളോടെ എത്തിയ ചിത്രമാണ് വെള്ളം. 

Tags:    
News Summary - Fake version of the movie 'Vellam': The case will be investigated by the Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.