ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരപുത്രനാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. സിനിമയിൽ സജീവമല്ലെങ്കിലും ആര്യന് കൈനിറയെ ആരാധകരുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും താരപുത്രൻ സജീവമായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആര്യന്റെ ചിത്രം വൈറലായിരുന്നു.
ആരാധകർക്കിടയിൽ ആര്യന്റെ പുതിയ ചിത്രം ഇടംപിടിച്ചതിന് പിന്നാലെ താരപുത്രന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. എയർപോർട്ടിൽ നിന്നുളള വീഡിയോയാണ് പുറത്ത് വന്നത്. ആരാധകനിൽ നിന്ന് ചുംബനം സ്വീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. യാതൊരു മടിയും കൂടാതെയാണ് ആരാധകന് മുന്നിൽ കൈകൾ നീട്ടി കൊടുത്തത്.
സുരക്ഷ ജീവനക്കാരോടൊപ്പമാണ് ആര്യൻ എത്തിയത്. ആരാധകരിൽ നിന്ന് പൂവ് വാങ്ങുകയും അവരോടൊപ്പം സെൽഫി എടുക്കാനും താരപുത്രൻ യാതൊരു മടിയും കാണിച്ചില്ല. ലഭിച്ച ചുവന്ന റോസപ്പൂവ് കാറിൽ സുരഷിതമായി വെക്കുന്നതും വീഡിയോയിൽ കാണാം.
ആര്യന്റെ വീഡിയോക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രക്ക് സിമ്പിളാണോ ഷാരൂഖ് ഖാന്റെ മകൻ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.