ചെന്നൈ: ആദ്യകാല സിനിമ നടി പി.പി. ഗിരിജ (ബേബി ഗിരിജ-83) അന്തരിച്ചു. 1950കളിൽ ബേബി ഗിരിജ എന്ന പേരിൽ ബാലതാരമായി ശോഭിച്ചിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
ആലപ്പുഴ സ്വദേശിനിയായ ഗിരിജ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു. ജീവിതനൗക, വിശപ്പിന്റെ വിളി, അച്ഛൻ, പ്രേമലേഖ, പുത്രധർമം, കിടപ്പാടം തുടങ്ങിയ സിനിമകളിൽ പ്രധാനവേഷം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.