ബലാത്സംഗ കേസിൽ ബോളിവുഡ് താരം കങ്കണ റണാവത്തിെൻറ ബോഡിഗാർഡിനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. വിവാഹ വാഗ്ദാനം നൽകി കുമാർ ഹെഗ്ഡെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് ഡിഎൻ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ വർഷം ജൂണിൽ യുവതിയോട് ഹെഗ്ഡെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നതായും എഫ്.െഎ.ആറിലുണ്ട്.
അതിന് ശേഷം വിവാഹം കഴിക്കുമെന്ന ഉറപ്പിൽ അയാളുമായി യുവതി ലിവ്-ഇൻ റിലേഷൻഷിപ്പ് ആരംഭിക്കുകയായിരുന്നു. എട്ട് വർഷമായി പരിചയമുള്ളവരാണ് ഇരുവരും. തന്നെ ശാരീരിക ബന്ധത്തിന് ഹെഗ്ഡെ നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് തെൻറ കൈയ്യിൽ നിന്ന് 50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്ഡെയെ പിന്നീട് വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.