വിജയ് സേതുപതി - വെട്രി മാരൻ ഒന്നിക്കുന്ന ചിത്രം. 'വിടുതലൈ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിജയ് സേതുപതി,വെട്രി മാരൻ ഒന്നിക്കുന്ന ചിത്രം 'വിടുതലൈ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ദേശീയ അവാര്‍ഡ് ജേതാവ് വെട്രി മാരൻ ഒരുക്കുന്ന ഈ ചിത്രത്തിൽ മക്കൾ ശെൽവൻ വിജയ് സേതുപതി വാദ്ധ്യാരായാണ്​ അഭിനയിക്കുന്നത്​.ഒപ്പം സൂരിയും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിളാണ് 'വിടു തലൈ' യുടെ ചിത്രീകരണം നടന്നത്​. വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും  മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ചാണ്​​ താമസിച്ചിരുന്നത്​.

ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെൻറാണ്​ ചിത്രം നിർമ്മിക്കുന്നത്​.

സംഗീത ചക്രവർത്തി ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുത​ലൈ.വെട്രി മാരന്‍റെ സ്ഥിരം ക്യാമറ കൈകാര്യം ചെയ്യുന്ന വെല്‍രാജാണ്​ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​. ആർ.രാമർ ആണ്​ എഡിറ്റർ, പീറ്റർ ഹെയ്നാണ്​ സംഘട്ടനമൊരുക്കുന്നത്​.കല-ജാക്കി. എ.എസ് ദിനേശാണ്​ പി.ആർ.ഒ

Tags:    
News Summary - First look posters Vijay Sethupathi and Vetri Maaran; movie titled Viduthalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.