പത്താൻ എന്ന ഷാരൂഖ് ചിത്രം നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, വീണ്ടും നിറം മങ്ങിയ ബോളിവുഡിന് ഗംഭീര തിരിച്ചുവരവേകി ഗദർ-2. സണ്ണി ഡിയോൾ-അമീഷ പട്ടേൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ ശർമ സംവിധാനം ചെയ്ത ഗദർ: ഏക് പ്രേം കഥ (2001) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഗദർ-2. അനിൽ ശർമ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയത്. ഉത്കർഷ് ശർമയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്.
റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ, ഗദർ-2 ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത് 450 കോടി രൂപയാണ്. ഏറ്റവും വേഗത്തിൽ 450 കോടി തികക്കുന്ന ബോളിവുഡ് ചിത്രമായും ഗദർ മാറി. 18 ദിവസങ്ങൾ കൊണ്ടായിരുന്നു പത്താൻ 450 കോടി നേടിയത്. ബാഹുബലി -2 20 ദിവസങ്ങളെടുത്താണ് അത്രയും നേടിയത്.
അതേസമയം, ദംഗൽ, കെ.ജി.എഫ്-2 (ഹിന്ദി) എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷനും ഗദർ ഭേദിച്ചുകഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ പണംവാരിയ ബോളിവുഡ് സിനിമകളിൽ പത്താനും ബാഹുബലിക്കും പിറകിലാണ് ഗദർ-2. ഇന്നും രാജ്യത്ത് പത്ത് കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം വൈകാതെ ഷാരൂഖ് ചിത്രത്തെയും പ്രഭാസ് ചിത്രത്തെയും മറികടന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.