'ഗഗനചാരി'യില്‍ അജു വർഗീസും ഗോകുൽ സുരേഷും

അജു വര്‍ഗീസ്​, ഗോകുല്‍ സുരേഷ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' എന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം മിര്‍കി സ്റ്റുഡിയോയിൽ നടന്നു.

അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ഛായാഗ്രഹണം-സുര്‍ജിത്ത്, തിരക്കഥയും സംഭാഷണവും-അരുണ്‍ ചന്ദു, ശിവ സായ്, സംഗീതം-പ്രശാന്ത് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Tags:    
News Summary - Gaganachari movie shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.