പുതു തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ് ചതികളും അഡിക്ഷനാകുന്ന ഓൺലൈൻ ഗെയിമുകളും പ്രശ്നങ്ങളും പ്രമേയമാകുന്ന ചിത്രമാണ് 'ഗില ഐലൻഡ്'. ഇന്ദ്രൻസ്, കൈലേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അമ്പതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ടെക്നോ ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ഈ ചിത്രം.
ത്രില്ലർ മോഡലിൽ സഞ്ചരിക്കുന്ന ചിത്രം ഓരോ കുടുംബത്തേയും ബാധിക്കുന്ന വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
റൂട്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജി.കെ പിള്ള ശാന്താ ജി. പിള്ള എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനു കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. സംവിധായകൻ മനു കൃഷ്ണയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഷിനോയ് ക്രിയേറ്റീവിന്‍റേതാണ് വരികൾ. ഛായാഗ്രഹണം - ഷിനോയ്, യൂരസ്ലാവ്. എഡിറ്റിങ് - ഷമീർ മുഹമ്മദ്. ക്രിയേറ്റീവ് ഡയറക്ടർ - പ്രമോദ് കെ. പിള്ള. നവംബർ പതിനൊന്നിന് ചിത്രം പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.