ഷർമാൻ ജോഷിയുടെ പിതാവും നടനുമായ അരവിന്ദ്​ ജോഷി അന്തരിച്ചു

മുംബൈ: പ്രമുഖ ഗുജറാത്തി നടൻ അരവിന്ദ്​ ജോഷി അന്തരിച്ചു. 84 വയസായിരുന്നു. ബോളിവുഡ്​ നടൻ ഷർമാൻ ജോഷിയുടെ പിതാവായ അദ്ദേഹം മുംബൈയിലെ നാനാവതി ആശുപത്രിയിൽ വെച്ച്​ ഇന്ന്​ രാവിലെയാണ്​ മരണപ്പെട്ടത്​. വാർധക്യ സഹജമായ രോഗങ്ങളായിരുന്നു മരണകാരണം. അരവിന്ദ്​ ജോഷിയുടെ വിയോഗത്തിൽ പ്രമുഖർ ദുഃഖം രേഖപ്പെടുത്തി.

ഹൃദയത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന്​ കഴിഞ്ഞ ഒരാഴ്​ച്ചയായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. നട​െൻറ അന്ത്യകർമങ്ങൾ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന്​ ഉച്ചയ്​ക്ക്​ ശേഷം മുംബൈയിൽ വെച്ച്​ നടന്നു. മാനസി ജോഷി എന്ന മകളും അരവിന്ദ്​ ജോഷിക്കുണ്ട്​. ടെലിവിഷൻ താരം രാഹുൽ റോയി ആണ്​ അവരുടെ ഭർത്താവ്​. 

Tags:    
News Summary - Gujarati Actor Arvind Joshi Sharman Joshis Father Dies At 84

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.