വാഷിംഗ്ടൺ: ആമസോൺ പ്രൈമിന്‍റെ ജനപ്രിയ സീരീസുകളിലൊന്നായ ഹന്ന മൂന്നാം സീസണിെൻറ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. ന്യൂയോർക്ക് കോമിക് കോണിലാണ് ആദ്യ പ്രദർശനം അരങ്ങേറിയത് . ഒരു മണിക്കൂർ ദൈർഘ്യമുള്ളആറ് എപ്പിസോഡുകൾ നവംബർ 24 മുതൽ ആമസോൺ പ്രൈമിലൂടെ പുറത്തെത്തും.
മുമ്പ് പ്രഖ്യാപിച്ച പോലെ റേ ലിയോട്ട സീസൺ 3യിൽ ഗോർഡൻ ഇവാൻസിന്‍റെ വേഷത്തിലാണ് എത്തുന്നത്. മുൻ സൈനികനും ഇന്‍റലിജൻസ് ഒാപ്പറേറ്ററുമാണ് ഗോർഡൻ ഇവാൻസ്.എസ്മെ ക്രീസ് മൈൽസ് അവതരിപ്പിക്കുന്ന ഹന്നയെന്ന അസാധാരണ സ്ത്രീയുടെ യാത്രയാണ് സീസൺ 3ലും തുടരുന്നത്.
ദി നൈറ്റ് മാനേജറിലൂടെ പ്രശസ്തനായ ഡേവിഡ് ഫറാണ് ഹന്നക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. എൻ.ബി.സി ഇന്‍റർനാഷനൽ സ്റ്റുഡിയോസ്, ടൈറ്റിൽ ടെലിവിഷൻ, ആമസോൺ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.