കോഴിക്കോട്: ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. നാടക മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് താരത്തിന്‍റെ പ്രസ്താവന.
തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഹരീഷ് വിമർശനവുമായി എത്തിയത്. സിനിമ ഫെസ്റ്റിവലായ ഐ.എഫ്.എഫ്.കെ നടന്നു. എന്നാൽ, നാടക ഫെസ്റ്റിവലായ ഇറ്റ്ഫോക് നടത്തിയില്ല. രണ്ടാംതരം പൗരനായി എനിക്ക് ജീവിക്കാനാവില്ല എന്ന് ഹരീഷ് പറയുന്നു.
''സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം...'' -ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷ നിലപാടുകളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. സിനിമക്കകത്തെ കൊള്ളരുതായ്മകൾക്കെതിരെയും സധൈര്യം പ്രതികരിക്കാറുള്ള ഹരീഷ് ഈയടുത്ത്, 'അമ്മ'യുമായുള്ള തർക്കത്തിൽ നടി പാർവതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.