ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമാകുന്ന 'ഐസ് ഒരതി' സിനിമയുടെ ട്രെയിലർ റിലീസായി. മാര്‍ച്ച് അഞ്ചിന് പ്രൈം റീല്‍സ് ഒ.ടി.ടിയിലാണ് ചിത്രം റിലീസ് ചെയ്യുക.
നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിർമല്‍ പാലാഴി, ബിനു പപ്പു, പ്രദീപ് ബാലന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോർജ് വര്‍ഗ്ഗീസ്, നീരജ, ആശ അരവിന്ദ്, സുഡാനി ഫെയിം സാവിത്രി ശ്രീധരന്‍, വിജയലക്ഷ്മി നിലമ്പൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു
ബോധി കൂള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, പുനത്തില്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ആര്‍. ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേർന്നാണ് നിർമാണം. രാഹുല്‍ സി. വിമല ഛായാഗ്രഹണം നിർവഹിക്കുന്നു.
സന്തോഷ് വര്‍മ്മ, അഖില്‍ കാവുങ്ങല്‍ എന്നിവരുടെ വരികള്‍ക്ക് എ. ഗിരീഷ് സംഗീതം പകരുന്നു. ലതീഷ് കൂടത്തിങ്കലാണ് കോപ്രൊഡ്യൂസര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നൗഷീര്‍ പുനത്തില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നിജില്‍ ദിവാകരന്‍, കല - മുരളി ബേപ്പൂര്‍, മേക്കപ്പ് - ദിനേഷ് കോഴിക്കോട്, വസ്ത്രാലങ്കാരം - ചന്ദ്രന്‍ ചെറുവണ്ണൂര്‍, സ്റ്റില്‍സ് - രാമദാസ് മാത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ - ജയേന്ദ്ര ശര്‍മ്മ, സജിത് എസ്. ലാല്‍, പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ് - നിഷാന്ത് പന്നിയങ്കര, വാര്‍ത്ത പ്രചാരണം -എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.