സാമൂഹിക പ്രാധാന്യമുള്ള ഒട്ടേറെ സിനിമകൾ ഒരുക്കിയ പ്രശസ്ത സംവിധായകൻ ഹൻസൽ മേത്തയുടെ, ഇപ്പോൾതന്നെ ഏറെ ചർച്ചയായ ‘ഗാന്ധി’ വെബ് പരമ്പരയിൽ അഭിനയിക്കാൻ ഹാരിപോട്ടർ താരവും. ‘ഡാർകോ മാൽഫോയ്’ എന്ന കഥാപാത്രത്തിലൂടെ ലോകമെങ്ങുമുള്ള ഹാരിപോട്ടർ ആരാധകർക്ക് സുപരിചിതനായ ടോം ഫെൽട്ടനാണ് ഗാന്ധിയിൽ അഭിനയിക്കുന്നത്. മറ്റ് ഏഴ് വിദേശ താരങ്ങളും സീരീസിൽ അഭിനയിക്കുന്നുണ്ട്.
‘‘പ്രതിഭാശാലികളായ അന്താരാഷ്ട്ര താരങ്ങളുള്ള ചിത്രം സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണിപ്പോൾ. ടോം ഫെൽട്ടണു പുറമെ, ലിബ്ബി മായ്, മോളി റൈറ്റ്, റാൽഫ് അഡേനിയ്, ലിൻഡൺ അലക്സാണ്ടർ, ജോണോ ഡേവിസ്, സൈമൺ ലെനൻ തുടങ്ങിയവരാണ് പ്രോജക്ടിലുള്ളവർ. പ്രതീക് ഗാന്ധിയാണ് ഗാന്ധിയുടെ വേഷം ചെയ്യുന്നത്. കസ്തൂർബയായി ഭാമിനി ഓസയും അഭിനയിക്കുന്നു.
ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ ‘ഗാന്ധി: ദി ഇയേഴ്സ് ദാറ്റ് ചേഞ്ച്ഡ് ദ വേൾഡ്’, ‘ഗാന്ധി ബിഫോർ ഇന്ത്യ’ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഭീകര നിയമത്തിന് ഇരയാക്കി, ജയിലടക്കപ്പെടുകയും തുടർന്ന് തടവിലിരുന്ന് നിയമം പഠിച്ച് മനുഷ്യാവകാശ പോരാളിയായി മാറുകയും ഒടുവിൽ അതിക്രൂരമായി കൊല ചെയ്യപ്പെടുയും ചെയ്ത ഷാഹിദ് ആസ്മിയുടെ ജീവിതം പറയുന്ന ‘ആസ്മി’ അടക്കം ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾ ഹൻസൽ മേത്തയുടേതായി ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.