മുംബൈ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ആമസോൺ പ്രൈം വെബ് ഷോയായ 'താണ്ഡവി'നെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വിജയകരമായി മുന്നേറുേമ്പാഴാണ് വിവാദം.
നടനായ മുഹമ്മദ് സീഷൻ അയ്യൂബ് സ്റ്റേജ് പെർഫോമറായി എത്തിയ സീനിൽ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും 'ആസാദി.. എന്താ....?' എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു. സംഘ്പരിവാർ െപ്രാഫൈലുകളിലാണ് പ്രതിഷേധം ശക്തം.
സീനിൽ അഭിനയിച്ച അയ്യൂബ് സി.എ.എ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നും കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചുവെന്നും ഇവർ പറയുന്നു. താണ്ഡവിന് പുറമെ ആമസോൺ പ്രൈമിനെയും ബഹിഷ്കരിക്കാൻ ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്.
വെള്ളിയാഴ്ചയാണ് ആമസോൺ പ്രൈമിൽ താണ്ഡവ് റിലീസ് ചെയ്തത്. സെയ്ഫ് അലി ഖാൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾ വെബ് ഷോയിൽ എത്തുന്നുണ്ട്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്. വിദ്യാർഥി നേതാവിന്‍റെ വേഷമാണ് അയ്യൂബ് കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.