ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ പുതിയ സിനിമ ഒരുങ്ങുന്നു. ചാനൽ ഫൈവ്ന്‍റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്റർ ജനുവരി 14 നു തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. മലയാള സിനിമാ ലോകത്തെ മൂന്ന് തലമുറകളാണ് ഹെഡ്മാസ്റ്ററിൽ ഒത്തുചേരുന്നത്.
പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്‍റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്‍റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, നിത്യ മാമ്മൻ എന്നിവർ വേഷമിടും. കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിത ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഹെഡ്മാസ്റ്റർ. പ്രഭാവർമ്മയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണിത്. സംവിധാനം -രാജിവ് നാഥ്, തിരക്കഥ -രാജീവ് നാഥ്, കെ.ബി വേണു. ക്യാമറ - പ്രവീൺ പണിക്കർ. എഡിറ്റിംഗ് -ബീന പോൾ, പി ആർ ഒ -അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.