ഹേമന്ത് ജി. നായരുടെ ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന പേര് നൽകില്ല; ഫിലിം ചേംബറിന് നന്ദി പറഞ്ഞ് എന്‍.എസ് മാധവന്‍

സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഹേമന്ത് ജി. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എൻ.എസ് മാധവന്റെ പ്രശസ്തമായ കഥയായ ഹിഗ്വിറ്റയുടെ പേര് ഉപയോഗിക്കില്ലെന്ന് ഫിലിം ചേമ്പർ. ട്വിറ്ററിലൂടെ എൻ.എസ് മാധവനാണ് ഇക്കാര്യം അറിയിച്ചത്. സിനിമക്ക് ഹിഗ്വിറ്റ എന്ന പേര് കെടുക്കില്ലെന്ന് ഫിലിം ചേമ്പർ ഉറപ്പ് നൽകിയെന്ന് പറയുന്നതിനോടൊപ്പം ഹേമന്ത് ജി. നായരുടെ സിനിമക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.

'ഹിഗ്വിറ്റ എന്ന പേര് സിനിമക്ക് ഉപയോഗിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചു. കേരള ഫിലിം ചേമ്പറിന് നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമക്കും വിജയാശംസകൾ നേരുന്നു. സൂരജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകിയെത്തട്ടെ' - എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, തന്റെ ചിത്രം ഹിഗ്വിറ്റിന് എന്‍.എസ് മാധവന്‍റെ കഥയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് സംവിധായകന്‍ ഹേമന്ത് വ്യക്തമാക്കിയിട്ടുണ്ട്. വിവാദം തെറ്റിധാരണയെ തുടർന്നാകാമെന്നും എൻ.എസ് മാധവന്റെ കഥയുമായോ കഥാപാത്രങ്ങളുമായോ സിനിമക്ക് ബന്ധമില്ലെന്ന് സംവിധായകൻ പറഞ്ഞു.

Tags:    
News Summary - Higuita Name Not Used For Hemanth G nair Movie, N. S. Madhavan's Tweet went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.