ഹൗസ് ഓഫ് കാസ്ൽ ലോകത്തിലെ ആദ്യ ഹൊറർ സിനിമ; മലയാളത്തിൽ ഭാർഗവിനിലയം



ലോകം മുഴുവനുള്ള ചലച്ചിത്ര​േപ്രേമികളുടെ ഇഷ്ട ജേണറാണ് ഹൊറർ സിനിമകൾ അല്ലെങ്കിൽ പേടിപ്പെടുത്തുന്ന സിനിമകൾ. സിനിമ ഒരു വിനോദാപാധി എന്ന നിലയിൽ പരിഗണിക്കുമ്പോഴും കാണികളെ ഒട്ടും

രസിപ്പിക്കാത്ത അത്യന്തം ഭയമുളവാക്കുന്ന ഹൊറർ സിനിമകൾ ലോകം മുഴുവൻ ഉണ്ടായിക്കൊണ്ടിരുന്നു. ഭയത്തിന്റെ അന്തരീക്ഷം രൂപപ്പടുത്തി പ്രത്യേക ശബ്ദ, വേഷ, രംഗ വിതാനത്തിലൂടെ ഭയവും ഭീതിയും ജനിപ്പിക്കുന്ന ഹൊറർ സിനിമകൾ ഇന്ന് ഏതാണ്ടെല്ലാ ഭാഷകളിലുമായി എല്ലാ രാജ്യങ്ങളിലും ഇറങ്ങുന്നുണ്ട്. എന്നാൽ മലയാളത്തിൽ

നീലവെളിച്ചം എന്ന ബഷീർ കഥയിൽ നിന്ന് ഉരുത്തിരിഞ്ഞ 1964 ൽ ഇറങ്ങിയ ഭാർഗവിനിലയം ആണ് മലയാളത്തിലെ ആദ്യ ഹൊറർ സിനിമ. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വൈക്കം മുഹമ്മദ് ബഷീർ. സംവിധാനം എ. വിൻസന്റ്. മധു, പ്രേം നസീർ, പി.ജെ. ആന്റണി, വിജയനിർമല, കുതിരവട്ടം പപ്പു എന്നിവർ അഭിനയിച്ച ഈ ചി​ത്രം നിർമിച്ചത് ടി.കെ.പരീക്കുട്ടി ആയിരുന്നു. പ്രേത ബാധയുള്ളതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ വീടുകളെ ഭാർഗ്ഗവീനിലയങ്ങൾ എന്നു വിളിച്ചു തുടങ്ങിയത് ഈ സിനിമക്കുശേഷമാണ്. ഒറ്റക്ക് കാണരുതെന്ന് നിർദേശമുള്ളതും ഒറ്റക്ക് കണ്ടാൽ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചതുമായ സിനിമകളും നിരവധി ഉണ്ട്. ലോകത്തെ ആദ്യത്തെ ഹൊറർ സിനിമയായി കണക്കാക്കപ്പെടുന്നത് 1890ൽ ഇംഗ്ലീഷിൽ പുറത്തിറങ്ങിയ ദി ഹൗസ് ഓഫ്ദി ഡെവിൾ എന്ന സിനിമയാണ്. അമേരിക്കയിൽ ദി ഹോണ്ടഡ് കാസ്ൽ എന്നും ബ്രിട്ടനിൽ ദി ഡെവിൾസ് കാസ്ൽ എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങിയത്. ജോർജ്സ് മെലൈസ് ആയിരുന്നു സംവിധായകൻ. ഇതൊരു നിശ്ശബ്ദ സിനിമയായിരുന്നു. ഹിന്ദിയിൽ 1949ൽ മധുബാലയും അശോക് കുമാറും അഭിനയിച്ച മഹൽ എന്ന സിനിമയാണ് ആദ്യ ഹൊറർ സിനിമ.

Tags:    
News Summary - House of Castle World's First Horror Movie; , Bhargavinilayam in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.