തന്റെ ആദ്യ ചിത്രമായ ‘നാനും റൗഡി താനി'ൽ നയൻതാര എത്താൻ കാരണം നടൻ ധനുഷ് ആണെന്ന് സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'നാനും റൗഡി താന്‍ സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. അദ്ദേഹമാണ് നയന്‍താരയുടെ പേര് നിര്‍ദേശിച്ചത്. തുടർന്ന് കഥ പറഞ്ഞു. ആദ്യം തന്നെ കഥ ഇഷ്ടപ്പെട്ടു. നയൻതാര ചിത്രത്തിലേക്ക് വന്നതിന് ശേഷമാണ് വിജയ് സേതുപതി എത്തിയത്. ആദ്യം അദ്ദേഹം ഈ സിനിമ നിരസിച്ചിരുന്നു. തിരക്കഥ മനസിലായില്ല. എന്നാൽ നയൻ ചിത്രം ചെയ്യാൻ സമ്മതിച്ചതോടെ വിജയ് സേതുപതിയും സിനിമയിലെത്തി. നയതാരക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാന്‍ സിനിമയിലൂടെ സാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ പങ്കാളികളായി'- വിഘ്നേഷ് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, തങ്ങളുടെ യാത്ര വളരെ സ്വാഭാവികമായിരുന്നുവെന്ന് നയൻതാര പറഞ്ഞു. 'വളരെ ഓർഗാനിക് ആയിരുന്നു.ഞങ്ങൾ ആ ഒഴുക്കിനൊപ്പം നീങ്ങി'- നയൻതാര വ്യക്തമാക്കി
2022 ജൂൺ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം. ഇവർക്ക് ഉയർ, ഉലക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് നടി. ടെസ്റ്റ് എന്ന ചിത്രമാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. എസ്. ശശികാന്ത് ഒരുക്കുന്ന ചിത്രത്തില്‍ മാധവന്‍, മീര ജാസ്മിന്‍ എന്നിവരും വേഷമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.