തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടി രശ്മിക മന്ദാന. 2016 ആണ് നടി വെള്ളിത്തിരയിൽ എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 2018 ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. 2022 ൽ പുറത്തിറങ്ങിയ ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ എത്തുന്നത്. സൽമാൻ ചിത്രം സിക്കന്ദറാണ് നടിയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം.
എ. ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിൽ സൽമാന്റെ നായികയാവാൻ രശ്മിക വാങ്ങിയിരിക്കുന്നത് വൻ പ്രതിഫലമത്രേ. നാല് കോടിക്ക് മുകളിലാണ് നടിയുടെ പ്രതിഫലമെന്നാണ് സിയാസത്തിന്റെ റിപ്പോർട്ട്. രൺബീർ കപൂർ ചിത്രമായ അനിമലോടെയാണ് താരത്തിന്റെ ജനശ്രദ്ധ വർധിച്ചത്. ചിത്രത്തിലെ രശ്മികയുടെ കഥാപാത്രമായ ഗീതാഞ്ജലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നെങ്കിലും നടിയുടെ പോപ്പുലാരിറ്റിയെ ബാധിച്ചില്ല.
2025 ഈദിനോട് അനുബന്ധിച്ചാണ് സൽമാൻ ചിത്രം സിക്കന്ദർ തിയറ്ററുകളിലെത്തുന്നത്. ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. സൽമാൻ ഖാനും മുരുകദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.സാജിദ് നദിയാദ്‌വാലയാണ് നിർമാണം. ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് സൂചന. കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്.
അനിമൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അല്ലു അർജുൻ ചിത്രമായ പുഷ്പ 2 , ദ് ഗേൾ ഫ്രണ്ട്, ഛാവ,കുബേരൻ, റെയ്ന്‍ബോ എന്നിവയാണ് രശ്മികയുടെ പുതിയ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.