തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് സാമന്ത. ആരോഗ്യപ്രശ്നത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ അധികം സജീവമല്ല . എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ബന്ധം സൂക്ഷിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലും എക്സിലുമെല്ലാം സജീവമാണ്.
സിറ്റഡല്‍ ആണ് സാമന്തയുടെ ഏറ്റവും പുതിയ പ്രൊജക്ട്. ബോളിവുഡ് താരം വരുൺ ധവാനാണ് സീരീസിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സിറ്റഡല്‍ ഹണി ബണ്ണി ടീസര്‍ പുറത്തിറങ്ങിട്ടുണ്ട്.ഫാമിലി മാന്‍ അടക്കം സീരിസുകളിലൂടെ പ്രശസ്തരായ രാജ് ഡികെയാണ് സംവിധാനം ചെയ്യുന്നത്. റൂസോ ബ്രദേഴ്സിന്റെ സിറ്റാഡൽ സ്പൈ യൂണിവേഴ്സിലെ ഇന്ത്യന്‍ പതിപ്പാണ് ഇത്.
സിറ്റഡല്‍ വെബ് സീരീസിനായി ഏകദേശം 10 കോടി രൂപയാണ് സാമന്ത വാങ്ങിയിരിക്കുന്നതെന്നാണ് വിവരം.ഏകദേശം മൂന്ന് കോടി രൂപയാണ് സമാന്ത സിനിമകൾക്കായി വാങ്ങുന്നത്. അല്ലു അർജുൻ ചിത്രമായ പുഷ്പയുടെ ആദ്യഭാഗത്തിലെ ഡാൻസിനായി നടി അഞ്ച് കോടിയായിരുന്നു വാങ്ങിയിരുന്നത്. ഖുഷിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സാമന്തയുടെ ചിത്രം. വിജയ് ദേവരകൊണ്ടയായിരുന്നു നായകൻ. പ്രതീക്ഷിച്ചത് പോലെ സിനിമ വിജയിച്ചില്ല. ഇപ്പോൾ ചികില്‍സയ്ക്കായി നടി അവധിയിലാണ്.
സിറ്റഡല്‍ ഹണി ബണ്ണി ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അത്യന്തിക നാടകീയ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്പൈ ത്രില്ലറാണ് സിറ്റഡല്‍ ഹണി ബണ്ണി. സാമന്ത വരുണ്‍ ധവാന്‍ എന്നിവര്‍ക്ക് പുറമേ കേ കേ മേനോൻ, സിമ്രാൻ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കാഷ്വി മജ്മുണ്ടാർ, സാക്വിബ് സലീം, സിക്കന്ദർ ഖേർ എന്നിവരും ഈ സീരിസില്‍ അഭിനയിക്കുന്നുണ്ട്. നവംബർ 7 ന് ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിൽ സീരീസ് ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.