war 2

സിനിമാ ലോകത്ത് ഹൈപ്പ് സൃഷ്ടിക്കാൻ ഹൃത്വിക്-ജൂനിയർ എൻ.ടി.ആർ കോമ്പോ: 'വാർ 2' റിലീസ് പ്രഖ്യാപിച്ചു

2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ് സ്പൈ യൂണിവേഴ്‌സിലെ 'വാർ 2'. ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. യാഷ് രാജ് ഫിലിംസ് അവരുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമാ തിയേറ്ററുകളിൽ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. 'ബ്രഹ്മാസ്ത്ര' പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് വാര്‍ 2. സ്പൈ യൂണിവേഴ്സ് താരങ്ങളെ വെച്ചുള്ള വാട്ട്സ്ആപ്പ് ചാറ്റിന്‍റെ മോഡലിലുള്ള അണ്‍ ഫീഷ്യല്‍ വിഡിയോയാണ് വൈ.ആ.ര്‍എഫ് ഷെയര്‍ ചെയ്തത്. ഇതില്‍ ഔദ്യോഗികമായി 2025 ആഗസ്റ്റ് 14ന് പടം റിലീസ് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. അതേ സമയം ചിത്രത്തിലെ ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന ഒരു ഗാന രംഗത്തിന്‍റെ ചിത്രീകരണം പൂർത്തിയാവാനുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഹൃത്വിക്കിന് അപ്രതീക്ഷിതമായി പരിക്ക് ഏറ്റതിനാല്‍ ഇതിന്‍റെ ചിത്രീകരണം മെയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇത് റിലീസിനെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. 

Tags:    
News Summary - Hrithik Roshan and Jr NTR-starrer War 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.