മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ജോജു ജോർജ്. നടൻ എന്ന നിലയിൽ മാത്രമല്ല, പിന്നണി ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും ജോജു തന്‍റെ മികവ് തെളിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മികച്ച സിനിമകളിൽ ചിലത് ഒ.ടി.ടിയിൽ ലഭ്യമാണ്.
ജോജു ജോർജിനെ നായകനാക്കി എം.പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് ജോസഫ്. ജോജു ജോർജിന്റെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നാണിത്. ഒരു റിട്ടയേർഡ് പൊലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2018-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജോജുവിനൊപ്പം, ദിലീഷ് പോത്തൻ, ഇർഷാദ് അലി, അത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോൻ, മാധുരി ബ്രഗൻസ എന്നിവരും പ്രഘാന വേഷത്തിൽ എത്തി. ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം കാണാം.
പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ജോഷിയും ജോജു ജോർജും ഒന്നിച്ച ചിത്രമാണ് ‘ആന്റണി’. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസും നൈല ഉഷയും വിജയ രാഘവനും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തുന്നു. 2023ൽ പുറത്തിറങ്ങിയ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാണ്.
അഹമ്മദ് ഖബീർ സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ പ്രണയ ചിത്രമാണ് മധുരം. പ്രിയപ്പെട്ടവരോടൊപ്പം ആശുപത്രിയിൽ കൂട്ടിരുക്കുന്ന ഒരു കൂട്ടം മനുഷ്യർ തമ്മിലുള്ള ബന്ധം ചിത്രത്തിൽ കാണിക്കുന്നു. സാബു എന്ന കഥാപാത്രമായാണ് ജോജു ജോർജ്ജ് അഭിനയിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, അർജുൻ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോണി ലിവിലാണ് സ്ട്രീമിങ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് ചുരുളി. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ചുരുളി തെരഞ്ഞെടുത്തിരുന്നു. സോണി ലിവിൽ ചിത്രം കാണാം.
2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് നായാട്ട്. ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ സിനിമയാണ് നായാട്ട്. മാർട്ടിൻ പ്രക്കാട്ടാണ് നായാട്ടിന്റെ സംവിധായകൻ. ചിത്രം നെറ്റ് ഫ്ലിക്സിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.