2022 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് കാന്താര. റിഷബ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം അതുവരെയുണ്ടായിരുന്ന കന്നഡ സിനിമാ സമവാക്യങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് തിയറ്ററുകളിൽ എത്തിയത്. സെപ്റ്റംബർ 30 ന് കന്നഡ ഭാഷയിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് മറ്റു ഇന്ത്യൻ ഭാഷകളിലും ഇടംപിടിക്കുകയായിരുന്നു. കെ. ജി.എഫിന് ശേഷം കന്നഡ സിനിമാ ലോകത്തെ അടയാളപ്പെടുത്തിയത് കാന്താരയാണ്.
സംവിധായകൻ റിഷബ് ഷെട്ടിയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. നടന്റ പ്രകടനം ഭാഷാവ്യത്യാസമില്ലാതെ ആളുകൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കാന്താരയേയും റിഷബിനേയും അഭിനന്ദിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ എത്തിയിരിക്കുകയാണ്. സിനിമയിൽ നിന്ന് കുറെ കാര്യങ്ങൾ പഠിച്ചുവെന്നാണ് ഹൃത്വിക് റോഷൻ പറയുന്നത്.
"കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു, മികച്ച കഥപറച്ചിൽ, അഭിനയം,സംവിധാനം, എല്ലാത്തിലുമുപരി ക്ലൈമാക്‌സിലെ മാറ്റം രോമാഞ്ചമുണ്ടാക്കി. മികച്ച ടീമിന് എന്റെ എല്ലാവിധ ആശംസകളും- ഋത്വിക് റോഷൻ കുറിച്ചു. ഹൃത്വിക്കിന് നന്ദി അറിയിച്ച് റിഷബ് ഷെട്ടി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.