പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ ചിത്രമാണ് ഹൃത്വിക് റോഷൻ- സെയ്ഫ് അലിഖാൻ ചിത്രമായ വിക്രം വേദ. 2017 ൽ പുറത്ത് ഇറങ്ങി തമഴ് ചിത്രം വിക്രംവേദയുടെ ഔദ്യോഗിക റീമേക്കാണിത്. 11 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.
എന്നാൽ ഇപ്പോൾ പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം തമിഴ് പതിപ്പിനെ പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഹൃത്വിക് റോഷന്റെ വിക്രം വേദക്ക് കഴിഞ്ഞിട്ടില്ലെന്നാണ്. സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രം14 ദിവസം പൂർത്തിയാകുമ്പോൾ 73 കോടി രൂപ മാത്രമാണ് നേടിയിരിക്കുന്നത് . ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കില്ലെന്നാണ്. കൂടാതെ ഉടൻ തന്നെ തിയറ്ററുകളിൽ നിന്ന് പോകുമെന്നും ട്രേഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം 10 കോടി രൂപയാണ് ചിത്രം നേടിയത്.
പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും പുറമെ രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.