മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിക്ക് ബോളിവുഡ് സൂപ്പര്‍ ഹീറോയുടെ ആശംസ. ക്രിഷ് എന്ന സൂപ്പര്‍ ഹീറോ സീരീസിലൂടെ മലയാളികളെ ഉള്‍പ്പെടെ അമ്പരപ്പിച്ച ഹൃതിക് റോഷനാണ് മിന്നല്‍ മുരളി'ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ''ഏറ്റവും വേഗതയുള്ള സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയായി ടൊവീനൊ, ടീമിന് എന്‍റെ എല്ലാ ആശംസകളും" എന്നാണ് ഹൃതിക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹൃതികിന്‍റെ പോസ്റ്റിന് ടൊവീനൊ നന്ദിയും പറഞ്ഞിട്ടുണ്ട്. ടൊവീനൊ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിന്‍ മാത്യു, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സമീര്‍ താഹിര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്‍മാനാണ് സംഗീതമൊരുക്കുന്നത്. മിന്നല്‍ മുരളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനും മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.