ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമായ ഫൈറ്ററിനെതിരെ ഇന്ത്യൻ എയർ ഫോഴ്സ് ഓഫീസറുടെ വക്കീൽ നോട്ടീസ്.ചിത്രത്തിന്റെ ക്ലൈമാക്സിൽ യൂനിഫോമിൽ ചുംബിക്കുന്ന രംഗത്തിനെതിരെ വ്യോമസേന വിങ് കമാന്റർ സൗമ്യ ദിപ് ദാസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ രംഗം വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നത്.
'ഇന്ത്യന്‍ വ്യോമസേനയുടെ യൂനിഫോം വെറും വസ്ത്രമല്ല. ദേശ സുരക്ഷയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും ധീരതയുടെയും അച്ചടക്കത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണ്. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനക്ക് അപമാനമാണ്. ദേശത്തെ സ്‌നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂനിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം കാര്യങ്ങള്‍ മൂല്യത്തിന് നിരക്കാത്തതാണ്- എന്നാണ് നോട്ടീസിലുള്ളത്.
പത്താന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ഭീകരാക്രമണത്തിന് വ്യോമസേന നൽകുന്ന തിരിച്ചടിയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിച്ചിരിക്കുന്നത്.
മോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ജനുവരി 25 ന് റിലീസിനെത്തിയ ഫൈറ്റർ 150 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. 181 കോടിയാണ് 13 ദിവസത്തെ കളക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.