തിരുവനന്തപുരം: സുവർണ ചകോരം അടക്കം 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) പുരസ്കാരങ്ങൾ ഇത്തവണ തീരുമാനിക്കുന്നതും വിതരണം ചെയ്യുന്നതും ഓൺലൈൻ വഴി.
കോവിഡ് പശ്ചാത്തലത്തിൽ വിദേശപ്രതിനിധികൾക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് പുരസ്കാര നിർണയവും വിതരണവും ഓൺലൈൻ വഴിയാക്കാൻ ചലച്ചിത്ര അക്കാദമി തീരുമാനിച്ചത്.
ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരവും ഇത്തവണ ഓൺലൈനായാണ് മുഖ്യമന്ത്രി നൽകുക. വിവിധ പുരസ്കാരങ്ങൾക്കായി മത്സരിക്കുന്ന സിനിമകൾ ഓൺലൈനായിട്ടാകും ജൂറി കാണുക. തുടർന്ന് ഓൺലൈൻ മീറ്റിങ്ങിലൂടെ ചർച്ച ചെയ്ത് ജേതാക്കളെ മാർച്ച് അഞ്ചിന് പാലക്കാട് പ്രഖ്യാപിക്കും.
തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി നടക്കുന്ന മേളയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം ആരംഭിക്കും. നാലിടങ്ങളിലും ഒരുമിച്ചായിരിക്കും രജിസ്ട്രേഷൻ ആരംഭിക്കുക.
ഓരോ കേന്ദ്രങ്ങളിലും പരമാവധി 1200 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. എന്നാൽ 60 വയസ്സിന് മുകളിലുള്ളവരെയും ആരോഗ്യപ്രശ്നമുള്ളവരെയും പങ്കെടുപ്പിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യവകുപ്പിെൻറ നിർദേശമനുസരിച്ച് മാത്രമേ ഇത്തരക്കാർക്ക് പാസ് അനുവദിക്കൂവെന്ന് അക്കാദമി ചെയർമാൻ കമൽ മാധ്യമത്തോട് പറഞ്ഞു.
ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.