'നൻപകൽ നേരത്ത് മയക്കം' സിനിമക്ക് സീറ്റ് ലഭിച്ചില്ല; ഐ.എഫ്.എഫ്.കെയിൽ പ്രതിഷേധം

തിരുവന്തപുരം: 'നൻപകൽ നേരത്ത് മയക്കം' സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ ഐ.എഫ്.എഫ്.കെയിൽ പ്രതിഷേധം. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചാണ് ഐ.എഫ്.എഫ്.കെ വേദിയിൽ പ്രതിഷേധമുണ്ടായത്. തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുൻപിൽ ഡെലിഗേറ്റുകൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. രാവിലെ മുതൽ സിനിമ കാണാനായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് ഇടപെട്ട് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതിഷേധക്കാരിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

സീറ്റുകളിൽ ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നൽകുന്നുവെന്ന പരാതിയും ഉണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നൽകുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ആരോപണം. അറിയിപ്പ് എന്ന മലയാള സിനിമ പ്രദർശിച്ചപ്പോഴും സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിരുന്നു. ചലചിത്ര അക്കാദമി ചെയർമാനെതിരെയും പ്രതിഷേധം ശക്തമാണ്. എന്നാൽ ചലചിത്ര അക്കാദമി ഇതുവരെ സംഘർഷത്തിൽ ഇടപെടാൻ തയാറായിട്ടില്ല.

Tags:    
News Summary - IFFK 2022 Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.