തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 28ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയ അധിനിവേശ വിരുദ്ധ പാക്കേജിന്റെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഫലസ്തീനിയന്‍-ഡച്ച് സംവിധായകന്‍ ഹാനി അബു അസദിന്റെ ‘ഒമര്‍’, അറബ് നാസര്‍, ടാര്‍സന്‍ നാസര്‍ എന്നിവരുടെ പലസ്തീന്‍ ചിത്രമായ ‘ഡിഗ്രേഡ്’, ഇസ്രായേലി സംവിധായകന്‍ ഡ്രോര്‍ സഹാവിയുടെ ‘ക്രെസന്‍റോ’, സ്റ്റാന്‍ലി കുബ്രിക്കിന്റെ ‘പാത്സ് ഓഫ് ഗ്ലോറി’, ടെറന്‍സ് മാലിക്കിന്റെ ‘ദ തിന്‍ റെഡ് ലൈന്‍’, ചാര്‍ലി ചാപ്ലിന്റെ ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ശ്യാം ബെനഗലിന്റെ പുതിയ ചിത്രം ‘മുജിബ്: ദ മേക്കിങ് ഓഫ് എ നേഷന്‍' (2023) ഈ വിഭാഗത്തിലെ ആദ്യചിത്രമായി പ്രദര്‍ശിപ്പിക്കും. അധിനിവേശത്തെയും സംഘര്‍ഷങ്ങളെയും സമാധാനത്തെയും ചലച്ചിത്രാചാര്യന്മാര്‍ എങ്ങനെ സമീപിക്കുന്നെന്നുകൂടി പരിശോധിക്കുന്നതാണ് പാക്കേജിലെ ചിത്രങ്ങള്‍. പൊരുതുന്ന ഫലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.