അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാർച്ച് 16ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയറ്ററിലെ വിവിധ കൗണ്ടറുകളിൽ ആരംഭിക്കുക.

പ്രതിനിധികൾ ഐഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവൽ കിറ്റ് കൈപ്പറ്റേണ്ടത്. കൂടുതലായി അനുവദിച്ച പാസുകൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് https://registration.iffk.in എന്ന ഇ-മെയിൽ ഐഡിയിലോ 8304881172 എന്ന നമ്പറിലോ ബന്ധപ്പെടാം.

അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: 26ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് തിയറ്റർ ഉടമകളുടെ യോഗം മേയർ ആര്യ രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്നു. ചലച്ചിത്രമേള മാർച്ച് 18 മുതൽ 25 വരെ നഗരത്തിലെ വിവിധ തിയറ്ററുകളിലായാണ് നടക്കുന്നത്. ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശങ്ങൾ പ്രകാരം ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് എല്ലാ തിയറ്റർ ഉടമകൾ ഇതിനകംതന്നെ നടപടികൾ തുടങ്ങിയിട്ടുണ്ട്. ആയത് പരിശോധിച്ച് ഉറപ്പുവരുത്തും.

പൊലീസ്, ഫയർഫോഴ്സ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നഗരസഭ സെക്രട്ടറി, തിയറ്റർ ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - IFFK Delegate pass distribution from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.