ഐ.എഫ്.എഫ്.കെ: ‘ഫാമിലി’, ‘തടവ്’ മത്സര വിഭാഗത്തിൽ

തിരുവനന്തപുരം: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള (ഐ.എഫ്.എഫ്.കെ) മത്സരവിഭാഗത്തിലേക്ക് മലയാളത്തിൽനിന്നും ഡോൺ പാലത്തറയുടെ ‘ഫാമിലി’, ഫാസിൽ റസാഖിന്‍റെ ‘തടവ്’എന്നീ സിനിമകൾ തെരഞ്ഞെടുത്തു.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ. റിനോഷിന്‍റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി. ശരത്കുമാറിന്‍റെ ‘നീലമുടി’, ഗഗൻ ദേവിന്‍റെ ‘ആപ്പിൾ ചെടികൾ’, ശ്രുതി ശരണ്യത്തിന്‍റെ ‘ബി 32 മുതൽ 44 വരെ’, വിഘ്നേഷ് പി. ശശിധരന്‍റെ ‘ഷെഹർ സാദേ’, ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, പ്രശാന്ത് വിജയിയുടെ ‘ദാമം’, രഞ്ജൻ പ്രമോദിന്‍റെ ‘ഓ.. ബേബി’, ജിയോ ബേബിയുടെ ‘കാതൽ’, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവരുടെ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, സുനിൽ മാളൂരിന്‍റെ ‘വലസൈ പറവകളും’ തെരഞ്ഞെടുത്തു.

സംവിധായകന്‍ വി.എം. വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരാ രാമാനുജൻ, ഒ.പി. സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.

Tags:    
News Summary - IFFK: 'Family' and 'Thadavu' competition category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.