​ഐ.എഫ്.എഫ്.കെ: ജപ്പാനീസ് ചിത്രം ​'ഈവിൾ ഡസ് നോട്ട് എക്സിസ്റ്റി'ന് സുവർണ ​ചകോരം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ​ചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന് ലഭിച്ചു. റ്യൂസുകി ഹമാഗുച്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഫാസിൽ റസാഖിന് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ആട്ടം നേടി. മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള പുരസ്കാരം ഉത്തം കമാട്ടിക്ക് ലഭിച്ചു. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരത്തിന് സൺഡേ അർഹമായി. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ഷോക്കിർ അർഹനായി.മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്കാരം ശ്രുതി ശരണ്യത്തിന് ലഭിച്ചു.

പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹമായി. മാധ്യമങ്ങളുടെ വിഭാഗത്തിൽ ദൃശ്യമാധ്യമങ്ങളിലെ സമഗ്ര ക​വറേജിനുള്ള പുരസ്കാരം മീഡിയ വൺ നേടി.

Tags:    
News Summary - IFFK: Golden Globe for Japanese film 'Evil Does Not Exist'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.